ഇടുക്കി: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ അയ്യപ്പന്‍കോവില്‍ തോണിത്തടിയില്‍ ശുചകരണം നടത്തി. റോഡിലേക്ക് വളര്‍ന്നുനിന്നിരുന്ന കാടുകള്‍ വെട്ടി തെളിക്കുകയും റോഡിലെ വലിയ ഗര്‍ത്തങ്ങളില്‍ മണ്ണും കല്ലും ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തു. നിരവധി പ്രവര്‍ത്തനങ്ങളാണ് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്നത്്. തോമസ് നടുവിലെകുറ്റ്, കുട്ടിച്ചന്‍ പള്ളിപ്പറമ്പില്‍, ജെയിംസ് വാതല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.