വാഴവരയിൽ വീട്ടമ്മയുടെ മരണം പൊള്ളലേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്: മൃതദേഹം സംസ്കരിച്ചു: ശരീരത്തിന്റെ 76 ശതമാനം പൊള്ളലേറ്റു
വാഴവരയിൽ വീട്ടമ്മയുടെ മരണം പൊള്ളലേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്: മൃതദേഹം സംസ്കരിച്ചു: ശരീരത്തിന്റെ 76 ശതമാനം പൊള്ളലേറ്റു

ഇടുക്കി:കാല്‍വരിമൗണ്ടിനുസമീപം വാഴവര ഏഴാംമൈലില്‍ സ്വകാര്യ ഫാമിലെ സ്വിമ്മിങ് പൂളില്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. പൊള്ളലേറ്റാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
നെല്ലിപ്പാറ സെന്റ് സേവിയേഴ്സ് പള്ളിയിൽ ശനിയാഴ്ച വൈകിട്ട് അഞ്ചോടെ സംസ്കാരം നടത്തി. വാഴവര മോര്‍പ്പാളയില്‍ എം ജെ എബ്രഹാമിന്റെ ഭാര്യ ജോയ്‌സിന്റെ(52) മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കണ്ടെത്തിയത്. ശരീരത്തിന്റെ 76 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
ഇവര്‍ താമസിച്ചിരുന്ന തറവാട് വീടിനുള്ളിലും തീപിടുത്തത്തിന്റെ അടയാളങ്ങളുണ്ട്. സംഭവത്തില്‍ ജോയ്‌സിന്റെ ഭര്‍ത്താവ് എം ജെ എബ്രഹാം(ലാലിച്ചന്‍), ഇയാളുടെ അനുജന്‍ ഷിബുവിന്റെ ഭാര്യ ഡയാന എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ ഫാം സന്ദര്‍ശിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഈസമയം ഇവര്‍ക്കൊപ്പം ഡയാനയും ഒപ്പമുണ്ടായിരുന്നു. ഉടന്‍തന്നെ സമീപവാസികളെയും വിവരമറിയിച്ചു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
What's Your Reaction?






