കൊച്ചുതൊവാള മണ്ണൂശ്ശേരിപടി കുടിവെള്ള പദ്ധതി ഉദ്ഘാടനം
കൊച്ചുതൊവാള മണ്ണൂശ്ശേരിപടി കുടിവെള്ള പദ്ധതി ഉദ്ഘാടനം

ഇടുക്കി: കട്ടപ്പന നഗരസഭ കൊച്ചുതോവാള മണ്ണൂശ്ശേരി പടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായില്‍ നിര്‍വ്വഹിച്ചു. കട്ടപ്പന നഗരസഭയില്‍ നിന്നും 3 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 15 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭ്യമാകും. കുഴല്‍ കിണര്‍ , മോട്ടോര്‍ , പമ്പ് ഹൗസ്, സ്റ്റാന്റ്,ടാങ്ക് , ഔട്ട് ലറ്റ് എല്ലാം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഉദ്ഘാടന യോഗത്തില്‍ കണ്‍വീനര്‍ ഉല്ലാസ് വളവനാട്ട്, ചെയര്‍മാന്‍ ജെന്‍സ് മണ്ണൂശ്ശേരി, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






