പീരുമേട് ഉപജില്ലാ പ്രവൃത്തിപരിചയമേളയില്‍ ചീന്തലാര്‍ സെന്റ് തോമസ് ചാമ്പ്യന്‍മാര്‍
പീരുമേട് ഉപജില്ലാ പ്രവൃത്തിപരിചയമേളയില്‍ ചീന്തലാര്‍ സെന്റ് തോമസ് ചാമ്പ്യന്‍മാര്‍

ഇടുക്കി: പീരുമേട് ഉപജില്ലാ പ്രവൃത്തിപരിചയമേളയില്‍ ചീന്തലാര്‍ സെന്റ് തോമസ് ഇഎംഎച്ച്എസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. പാമ്പനാര്‍ ഗവ. ഹൈസ്‌കൂളില്‍ മേളയുടെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍ ഉദ്ഘാടനം ചെയ്തു. 70 സ്‌കൂളുകളില്‍ നിന്നായി 996 വിദ്യാര്‍ഥികള്‍ മത്സരിച്ചു. എല്‍പി വിഭാഗത്തില്‍ 78 പോയിന്റ് നേടി വാളാര്‍ഡി എസ്എം എല്‍പിഎസ് ഒന്നാം സ്ഥാനവും 63 പോയിന്റുകളോടെ മ്ലാമല ഫാത്തിമമാതാ ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ 77 പോയിന്റുകളോടെ മുണ്ടക്കയം സെന്റ് ആന്റണീസ് യുപിഎസ് ഒന്നാം സ്ഥാനവും 74 പോയിന്റുകളോടെ വാളാര്‍ഡി സെന്റ് മാത്യൂസ് യുപിഎസ് രണ്ടാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 110 പോയിന്റുകളോടെ ചീന്തലാര്‍ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് ഒന്നാംസ്ഥാനവും 109 പോയിന്റുകളോടെ അട്ടപ്പള്ളം സെന്റ് തോമസ് ഇഎംഎച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. എച്ച്എസ്എസ് വിഭാഗത്തില്‍ അമരാവതി ഗവ. എച്ച്എസ്എസ് 161 പോയിന്റ് നേടി ഒന്നാമതും 129 പോയിന്റുകളോടെ അട്ടപ്പള്ളം സെന്റ് തോമസ് ഇഎംഎച്ച്എസ്എസ് രണ്ടാമതുമെത്തി.
349 പോയിന്റുകള്‍ കരസ്ഥമാക്കി ചീന്തലാര്‍ സെന്റ് തോമസ് ഇഎംഎച്ച്എസ് ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ടു. 320 പോയിന്റുകളോടെ അമരാവതി ഗവ. എച്ച്എസ്എസ് രണ്ടാമതെത്തി. പീരുമേട് എഇഒ എം രമേശ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പാമ്പനാര്‍ ഗവ. ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ് സുനില്‍ ജെ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ വിജയ എ മുഖ്യപ്രഭാഷണം നടത്തി.
What's Your Reaction?






