നഗരസഭയിലെ കരാര്‍ ജീവനക്കാരുടെ നിയമനം: കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ ബഹളം

നഗരസഭയിലെ കരാര്‍ ജീവനക്കാരുടെ നിയമനം: കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ ബഹളം

Feb 25, 2026 - 10:28
 0
നഗരസഭയിലെ കരാര്‍ ജീവനക്കാരുടെ നിയമനം: കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ ബഹളം
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയിലെ കരാര്‍ തസ്തികകളിലെ നിയമനത്തെച്ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ ബഹളം. നിലവില്‍ ഇതേ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീണ്ടും നിയമനം നല്‍കാനാണ് യുഡിഎഫ് ഭരണസമിതി ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് ആരോപിച്ചു. വിഷയത്തില്‍ വിയോജനവും രേഖപ്പെടുത്തി. നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്നാണ് എല്‍ഡിഎഫ് ആവശ്യം. കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ കെട്ടിടത്തിനുസമീപത്തെ മണ്ണ് നീക്കാതെ നഗരസഭ അവഗണിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഇതേ വിഷയത്തില്‍ ബിജെപി അംഗങ്ങളും പ്രതിഷേധിച്ചു. സ്‌കൂളിന്റെ വികസനത്തെ പിന്നോട്ടടിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക 5 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ട്രാഫിക് പൊലീസിന്റെ കത്ത് പരിഗണിച്ച് നഗരത്തിലെ നടപ്പാതകള്‍ നവീകരിക്കാന്‍ തീരുമാനമായി. ഇതിനായി അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. നികുതി പിരിവിനായി കുടുംബശ്രീയില്‍നിന്ന് നിയമിച്ചിട്ടുള്ളവരുടെ കാലാവധി ആറുമാസം കൂടി നീട്ടിനല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow