സംയുക്ത ട്രേഡ് യൂണിയന്‍ പ്രചാരണ ജാഥയ്ക്ക് വണ്ടിപ്പരിയാറില്‍ സ്വീകരണം നല്‍കി
സംയുക്ത ട്രേഡ് യൂണിയന്‍ പ്രചാരണ ജാഥയ്ക്ക് വണ്ടിപ്പരിയാറില്‍ സ്വീകരണം നല്‍കി

ഇടുക്കി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ 9ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാന വാഹന പ്രചരണ ജാഥ വണ്ടിപ്പെരിയാറില്‍ സമാപിച്ചു. ജാഥ വൈസ് ക്യാപ്റ്റനും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ എം ഹംസ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എഐടിയുസി മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷനായി. വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന സമാപന സമ്മേളനത്തില്‍ ക്യാപ്റ്റന്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളിക്ക് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. മൂന്നാറില്‍ നിന്ന് ആരംഭിച്ച് ഉടുമ്പന്‍ചോല,നെടുങ്കണ്ടം, കട്ടപ്പന എന്നീവിടങ്ങളിലെത്തി വണ്ടിപ്പെരിയാര്‍ ബസ്റ്റാന്‍ഡില്‍ ജാഥ സമാപിച്ചു. രാജ്യവ്യാപക പണിമുടക്കില്‍ മുഴുവന്‍ ആളുകളും സഹകരിക്കണമെന്നതാണ് പ്രചരണ പരിപാടിയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു. പി എസ് രാജന്‍, വിജയനന്ദ്, ആര്‍ തിലകന്‍, എസ് സാബു, പിടിടി യൂണിയന്‍ ജനറല്‍ സെക്രട്ടറി എം തങ്കദുരൈ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






