ഉടുമ്പന്‍ചോലയില്‍ കഞ്ചാവുമായി 3 പേര്‍ പിടിയില്‍
ഉടുമ്പന്‍ചോലയില്‍ കഞ്ചാവുമായി 3 പേര്‍ പിടിയില്‍

ഇടുക്കി: ഉടുമ്പന്‍ചോല ആടുകിടന്താനില്‍ വന്‍ കഞ്ചാവ് വേട്ട. 4.530 കിലോഗ്രാം ഉണക്ക കഞ്ചാവുമായി 3 പേര്‍ അടിമാലി നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ പിടിയില്‍. എസ്‌ഐ രാഗേഷ് ബി ചിറയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ഉടുമ്പന്‍ചോല സ്വദേശി കാര്‍ത്തിക് (19), തമിഴ്‌നാട് സ്വദേശികളായ നിതീസ്‌കുമാര്‍ (21), ഗോകുല്‍ പാണ്ഡി സുരേഷ് (22) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കാട്ടുവഴികളിലൂടെ രഹസ്യമായി കടത്തികൊണ്ട് വന്നതാണ് കഞ്ചാവെന്ന് പ്രതികള്‍ മൊഴി നല്‍കി. തമിഴ്‌നാട്ട് സ്വദേശികളായ ഇരുവരും കൊലപാതകം, വാഹനമോഷണമടക്കമുള്ള കേസുകളില്‍ പ്രതികളാണ്. എഎസ്‌ഐമാരായ അഷ്‌റഫ് കെ എം, ദിലീപ് എന്‍ കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ എം, അബ്ദുള്‍ ലത്തീഫ്, പ്രശാന്ത് വി, യദുവംശരാജ്, മുഹമ്മദ് ഷാന്‍, ബിബിന്‍ ജെയിംസ്, നിധിന്‍ ജോണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?






