ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ നിരാഹാരസമരം ആരംഭിച്ചു
ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ നിരാഹാരസമരം ആരംഭിച്ചു

ഇടുക്കി: നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിലപാടിനെതിരെ ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍. യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ ഇരട്ടയാര്‍ കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരത്ത് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. 12 അമ്മമാര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി സമരം ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ചിലെ ആറായിരത്തോളം വരുന്ന നായര്‍ കുടുംബങ്ങളുടെ പ്രതിനിധി എന്ന നിലയിലാണ് ആര്‍ മണിക്കുട്ടന്‍ നിരാഹാരമനുഷ്ടിക്കുന്നത്. എന്‍എസ്എസിന്റെ പ്രവര്‍ത്തനം കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി നിയമാവലികള്‍ തെറ്റിച്ച് ജനാധിപത്യം പൂര്‍ണമായും ഇല്ലാതാക്കി ഏകാധിപത്യ ഭരണത്തിലേയ്ക്കാണ് പോകുന്നത്. നിരവധി പ്രശ്‌നങ്ങള്‍ യൂണിയനില്‍ ഉണ്ട്. ഇതിന്റെ പിന്നില്‍ ജനറല്‍ സെക്രട്ടറിയാണ്. ജനാധിപത്യ മാര്‍ഗത്തില്‍ സംഘടനയുടെ നിയമാവലിക്കനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട കരയോഗ ഭരണസമിതികളെയും താലൂക്ക് യൂണിയന്‍ ഭരണസമിതികളെയും പിരിച്ചുവിടുകയും തന്റെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുന്നവരെ ഉപയോഗിച്ച് ഭരണം പിടിച്ചെടുക്കുന്നതിനുമാണ് സെക്രട്ടറി ശ്രമിക്കുന്നത്. കൊച്ചുകാമാക്ഷി കേന്ദ്രമായി നിര്‍മാണം നടക്കുന്ന ശ്രീപത്മനാഭപുരം ധര്‍മ്മ പാഠശാല എന്ന പദ്ധതി ഹൈറേഞ്ചിലെ സമുദായാംഗങ്ങളുടെ സ്വപ്നപദ്ധതിയാണ്. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയിലധികം പലര്‍ക്കായി കൊടുക്കുവാനുണ്ട്. രണ്ടര വര്‍ഷത്തിന് മുമ്പ് അനാവശ്യമായി പ്രതിസന്ധി സൃഷ്ടിച്ചില്ലായിരുന്നുവെങ്കില്‍ ബാദ്ധ്യതകള്‍ തീര്‍ത്ത് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കാനാകുമായിരുന്നു. യൂണിയന്റെ ഭരണം ഏറ്റെടുത്തുവെന്ന് പറയുകയും യൂണിയന്റെ മുഴുവന്‍ വരുമാനവും കൈക്കലാക്കുകയും ചെയ്ത എന്‍എസ്എസ് നേതൃത്വം ഈ ബാദ്ധ്യതകള്‍ ഏറ്റെടുക്കുവാനോ ശമ്പളം ഉള്‍പ്പടെയുള്ള യൂണിയന്റെ ചിലവുകള്‍ വഹിക്കുവാനോ തയ്യാറാകുന്നില്ല. ജില്ലയിലെ നാല് റവന്യൂ താലൂക്കുകളിലായിട്ടുള്ള 86 കരയോഗങ്ങളലെ ആറായിരത്തോളം കുടുംബങ്ങളെ ബാധക്കുന്ന വിഷയമായിട്ടും നേതൃത്വം പ്രശ്‌നപരിഹാരത്തിന് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. പ്രശ്‌നപരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
What's Your Reaction?






