കട്ടപ്പന നഗരസഭ 18-ാം വാര്‍ഡിലെ 3 റോഡുകള്‍ തുറന്നു
കട്ടപ്പന നഗരസഭ 18-ാം വാര്‍ഡിലെ 3 റോഡുകള്‍ തുറന്നു

ഇടുക്കി: കട്ടപ്പന നഗരസഭ 18-ാം വാര്‍ഡിലെ കുന്നിനിപ്പടി - വെട്ടിക്കാലപടി, പെരുമനപ്പടി - തുടിപ്പറമ്പില്‍പ്പടി, വട്ടുകുന്നേല്‍പ്പടി -പടിയാനിപ്പടി റോഡുകള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തുറന്നുനല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തകര്‍ന്നു കിടന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്തു ഗതാഗത യോഗ്യമാക്കിയത്. വട്ടുകുന്നേല്‍പ്പടി -പടിയാനിപ്പടി റോഡിന്റെ കട്ടപ്പന നഗരസഭ 12 ലക്ഷം രൂപ അനുവദിച്ചാണ് ഐറിഷ് ഓട നിര്‍മിച്ചിരിക്കുന്നത്. ചടങ്ങില്‍ റോണി കല്ലമ്മാക്കല്‍, തങ്കച്ചന്‍ മാമലശ്ശേരി, പി.ജെ.ബാബു, അയേഷ് തെക്കേടത്ത്, ടോം പടിയാനിക്കല്‍, ജോര്‍ജുകുട്ടി എഴുത്തുപാറ, ജസ്റ്റിന്‍ സ്റ്റെഫിന്‍, ബിനോയി തോമസ്, ജോയി ആനക്കുഴി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






