സംസ്ഥാന ശാസ്ത്ര സാങ്കേതിക മേള:   പങ്കെടുക്കുന്നത് സംസ്ഥാനത്തെ 48 ടെക്‌നിക്കല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍

സംസ്ഥാന ശാസ്ത്ര സാങ്കേതിക മേള:   പങ്കെടുക്കുന്നത് സംസ്ഥാനത്തെ 48 ടെക്‌നിക്കല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍

Oct 14, 2023 - 03:19
Jul 6, 2024 - 06:24
 0
സംസ്ഥാന ശാസ്ത്ര സാങ്കേതിക മേള:    പങ്കെടുക്കുന്നത് സംസ്ഥാനത്തെ 48 ടെക്‌നിക്കല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍
This is the title of the web page

സംസ്ഥാനത്തെ 48 ടെക്‌നിക്കല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ അടിമാലി ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്ര സാങ്കേതിക മേളയില്‍ പങ്കെടുക്കുന്നുണ്ട്. പവര്‍ സ്റ്റേഷന്‍, സോളാര്‍ സിസ്റ്റം, എക്കോ റിക്ലെയ്മര്‍, 2ഡി പ്ലോട്ടര്‍, മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദനം, സ്മാര്‍ട്ട് ഹൗസ്, ബഹിരാകാശ വാഹനം തുടങ്ങി നിരവധി ചെറുമാതൃകകളാണ് കുട്ടിശാസ്ത്രജ്ഞര്‍ ശാസ്ത്ര സാങ്കേതിക മേളയില്‍ ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്റ്റാളുകള്‍ സൗജന്യമായി സന്ദര്‍ശിക്കാം. ശനിയാഴച ശാസ്ത്രസാങ്കേതിക മേള സമാപിക്കും. സമാപന സമ്മേളനം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. എ.രാജ എംഎല്‍എ അധ്യക്ഷത വഹിക്കും. വൈകിട്ട് 6.30 ന് കലാസന്ധ്യ അരങ്ങേറും.

അടിമാലി സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ അങ്കണത്തല്‍ ചേര്‍ന്ന യോഗത്തില്‍ എ.രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു.  അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാന്റി ബേബി, ത്രിതല പഞ്ചായത്തംഗങ്ങളായ സനല രാജേന്ദ്രന്‍, സി.ഡി ഷാജി, ജിന്‍സി മാത്യു, കോയ അമ്പാട്ട്,  എംഎസ് ചന്ദ്രന്‍, ബാബു പി കുര്യാക്കോസ്, സനിത സജി,  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.ആര്‍ രാമചന്ദ്രന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ സോളമന്‍ പി.എ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ചാണ്ടി പി അലക്‌സാണ്ടര്‍, ടി.കെ ഷാജി, കെ.എം ഷാജി, പി.എ ബഷീര്‍, വിഎന്‍ സുരേഷ്, അടിമാലി ടെക്‌നിക്കല്‍ സ്‌കൂള്‍ സൂപ്രണ്ട് ടി.പി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു .

What's Your Reaction?

like

dislike

love

funny

angry

sad

wow