വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വനിത ശിശുവികസന വകുപ്പ് ഔട്ട്റീച്ച് പ്രോഗ്രാം നടത്തി

വാഴത്തോപ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വനിത ശിശുവികസന വകുപ്പ് ഔട്ട്റീച്ച് പ്രോഗ്രാം നടത്തി

Jun 12, 2025 - 17:09
Jun 12, 2025 - 18:11
 0
വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വനിത ശിശുവികസന വകുപ്പ് ഔട്ട്റീച്ച് പ്രോഗ്രാം നടത്തി
This is the title of the web page

ഇടുക്കി: ജില്ലാ വനിതാ ശിശുവികസന വകുപ്പ് വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 
സ്ത്രീശാക്തീകരണത്തിനും കുട്ടികളുടെ ഉന്നമനത്തിനും പ്രധാന്യം നല്‍കി ഡിസ്ട്രിക്ട് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ഔട്ട്റീച്ച് പ്രോഗ്രാം(ഡിഎച്ച്ഇഡബ്യു) നടത്തി. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യമെന്ന എന്ന വിഷയത്തിലെടുത്ത ക്ലാസ് ഏറെ ശ്രദ്ധേയമായി. പരിപാടി വാഴത്തോപ്പ് എച്ച്എസ്റ്റി, ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് റെജിമോള്‍ എസ് ഉദ്ഘാടനം ചെയ്തു. ട്രെയിനറും സൈക്കോളജിസ്റ്റുമായ സഞ്ജു ടി കുര്യന്‍ മാനസികാരോഗ്യം കുട്ടികളില്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മിഷന്‍ ശക്തി ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് പ്രിന്‍സ് ബെന്നി, സ്പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി ഓഫീസര്‍ ജെറിന്‍ ജോസഫ,് സ്‌കൂള്‍ കൗണ്‍സിലര്‍ ജിഷാമോള്‍ എം എസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു. സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ഇത്തരം പരിപാടികള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഭാവി തലമുറയ്ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും സംഘാടകര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow