കട്ടപ്പന ടി ബി ജങ്ഷനില്‍ നിറം പൂക്കട പ്രവര്‍ത്തനം ആരംഭിച്ചു

കട്ടപ്പന ടി ബി ജങ്ഷനില്‍ നിറം പൂക്കട പ്രവര്‍ത്തനം ആരംഭിച്ചു

Jun 12, 2025 - 17:30
 0
കട്ടപ്പന ടി ബി ജങ്ഷനില്‍ നിറം പൂക്കട പ്രവര്‍ത്തനം ആരംഭിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന ടി ബി ജങ്ഷനില്‍ ഹൈഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം നിറം പൂക്കട പ്രവര്‍ത്തനം ആരംഭിച്ചു. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിവാഹാവശ്യത്തിനുള്ള കല്യാണമാലകള്‍, ചെണ്ട്, ബൊക്കകള്‍, കാര്‍ ഡെക്കറേഷന്‍, ഫ്ളവര്‍ അറേഞ്ച്‌മെന്റുകള്‍ എന്നിവ ഉത്തരവാദിത്വത്തോടെ ചെയ്തു നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, സന്തോഷ് കാഞ്ഞിരന്താനം, ഹരി എസ് നായര്‍, അപ്പച്ചന്‍ മൂവേലില്‍, അഭിലാഷ് കാഞ്ഞിരന്താനം, പ്രമോദ് മോഹനന്‍, സന്തോഷ് താഴത്തുവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൂടാതെ ഡച്ച് റോസ്, ആസ്റ്റര്‍, ഗ്ലാഡിയോള, കാര്‍ണേഷ്യം, ക്രിസാന്തമം, ഓര്‍ക്കിഡ് ലില്ലി, ജിപ്‌സോഫിയ തുടങ്ങിയവ ലഭിക്കും. കൂടാതെ മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി തുടങ്ങി വിവിധ ഇനങ്ങളിലുള്ള പൂക്കളുടെ വിപുലമായ ശേഖരവും ഇവിടെ ലഭ്യമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow