ഓപ്പറേഷന്‍ തൂഫാന്‍: കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ വണ്‍ മില്യണ്‍ തൂഫാന്‍ ഗോള്‍സ് ഷൂട്ടൗട്ട് നടത്തി
ഓപ്പറേഷന്‍ തൂഫാന്‍: കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ വണ്‍ മില്യണ്‍ തൂഫാന്‍ ഗോള്‍സ് ഷൂട്ടൗട്ട് നടത്തി
ഇടുക്കി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കട്ടപ്പന പൊലീസും ചേര്‍ന്ന് വണ്‍ മില്യണ്‍ തൂഫാന്‍ ഗോള്‍സ് ഷൂട്ടൗട്ട് നടത്തി. എസ്‌ഐമാരായ ആദര്‍ശ് എസ്, അനൂപ് പി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളിലും യുവജനങ്ങളിലും കായികപ്രവര്‍ത്തനങ്ങളിലൂടെയും ബോധവല്‍ക്കരണ പരിപാടികളിലൂടെയും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം. മത്സരത്തില്‍ ആണ്‍കുട്ടികളുടെ ആറു ടീമുകളും പെണ്‍കുട്ടികളുടെ രണ്ട് ടീമുകളും പങ്കെടുത്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൃഷ്ണപ്രസാദ് ആന്‍ഡ് ടീം ഒന്നാം സ്ഥാനവും ഷമീം ആന്‍ഡ് ടീം രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദേവിക ആന്‍ഡ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പിടിഎ പ്രസിഡന്റ് എ കെ ഷിയാസ് അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ ടിജി എം രാജു, പ്രിന്‍സിപ്പല്‍ മിനി ഐസക്, അധ്യാപകരായ കെ ജെ തോമസ്, മഞ്ജുഷ സി വി, എന്‍എസ്എസ് സ്റ്റുഡന്റസ് ലീഡര്‍ നിയ ഫാത്തിമ, രാജേഷ് എന്‍, എസ്എസ്പിഓ അജേഷ് കെ. ടി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?