സിഎച്ച്ആര്‍ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയെ വഞ്ചിക്കുകയാണെന്ന ആരോപണവുമായി ഡീന്‍ കുര്യാക്കോസ്
സിഎച്ച്ആര്‍ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയെ വഞ്ചിക്കുകയാണെന്ന ആരോപണവുമായി ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ഏലമല റിസര്‍വ് വിഷയത്തില്‍ ഇടുക്കി എം.പി നിരുത്തരവാദിത്വപരമായി പ്രതികരിക്കുന്നുവെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാടിനെതിരെ ഡീന്‍ കുര്യാക്കോസ് എം.പി രംഗത്ത്. യഥാര്‍ഥത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ജില്ലയെ വഞ്ചിച്ചിരിക്കുകയാണെന്നും സുപ്രീം കോടതിയില്‍ തിരിച്ചടി നേരിട്ടാല്‍ കേരളംകണ്ട ഏറ്റവും വലിയ കുടിയിറക്കലിനാകും സാക്ഷ്യം വഹിക്കേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് വനംവകുപ്പ് സിഎച്ച്ആറിന്റെ അവകാശം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതുവരെ റവന്യൂ വനം വകുപ്പുകള്‍ ഏകീകൃത നിലപാട് അറിയിച്ചിട്ടില്ലായെന്നും എന്തുകൊണ്ടാണ് വകുപ്പുകള്‍ ഏകീകൃത നിലപാട് സ്വീകരിക്കാത്തതെന്ന് സര്‍ക്കാരും ഇടതുനേതാക്കളും വ്യക്തമക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
What's Your Reaction?






