ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രവര്‍ത്തക യോഗം നെടുങ്കണ്ടത്ത് 

ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രവര്‍ത്തക യോഗം നെടുങ്കണ്ടത്ത് 

Sep 9, 2024 - 23:38
 0
ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രവര്‍ത്തക യോഗം നെടുങ്കണ്ടത്ത് 
This is the title of the web page

ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രവര്‍ത്തക യോഗം നെടുങ്കണ്ടത്ത് നടന്നു. പരിപാടി എന്‍എസ്എസ് കരയോഗം രജിസ്ട്രാര്‍ വി വി ശശിധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ശാക്തേയം 2024 എന്ന പേരില്‍ നടന്ന പരിപാടിയില്‍ കരയോഗം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഭരണസമിതി അംഗങ്ങള്‍, യൂണിന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിയന്‍ ചെയര്‍മാന്‍ കെഎസ് അനില്‍കുമാര്‍ അധ്യക്ഷനായി. എന്‍എസ്എസ് കുടുംബങ്ങളില്‍ നടക്കുന്ന വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് ഏകീകരണം കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ താലൂക്ക് യൂണിയന്‍ തയ്യാറാക്കിയ ആചാര പദ്ധതി എന്ന പുസ്തകത്തിന്റെ പ്രകാശനവും യോഗത്തില്‍ നടന്നു. സമുദായത്തെ കൂടുതല്‍ ശക്തമായി കൊണ്ടുപോകുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ രേഖ കെഎസ് അനില്‍കുമാര്‍ അവതരിപ്പിച്ചു. വിവിധ സ്വയം സഹായ സംഘങ്ങള്‍ക്കായി ഒരു കോടി 70 ലക്ഷം രൂപ വായ്പയും വിതരണം ചെയ്തു. യൂണിയന്‍ സെക്രട്ടറി പി.ടി അജയന്‍നായര്‍, ഭരണസമിതിയംഗങ്ങളായ കെ.എന്‍ സുകുമാരന്‍ നായര്‍, അനുരാഗ് ജി നായര്‍, കെ എസ് ഭാസി പിള്ള, എംആര്‍ അനില്‍കുമാര്‍, കൃഷ്ണമ്മ അരവിന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow