കഞ്ചാവുമായി നിർമലാസിറ്റി സ്വദേശി അറസ്റ്റിൽ
കഞ്ചാവുമായി നിർമലാസിറ്റി സ്വദേശി അറസ്റ്റിൽ

കട്ടപ്പന: വിൽപ്പനക്കായി സൂക്ഷിച്ച 1.12 കിലോഗ്രാം കഞ്ചാവുമായി നിർമലാസിറ്റി വട്ടപ്പടവിൽ നിതിൻ (26) അറസ്റ്റിലായി. കട്ടപ്പന പോലീസ് നടത്തിയ തിരച്ചിലിൽ വീടിനോട് ചേർന്നുള്ള വഴിയുടെ സമീപത്ത് പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്ഐ എബി ജോർജ്, എസ് സിപിഒ എബിൻ ജോൺ, സിപിഒമാരായ കെ എം ബിജു, അൽബാഷ് എന്നിവരായിരുന്നു അന്വേഷണം.
What's Your Reaction?






