ജീവനക്കാരന്റെ കുടുംബത്തിന് കൈത്താങ്ങായി ചെമ്മണ്ണൂര്‍ ഗ്രൂപ്പ്
ജീവനക്കാരന്റെ കുടുംബത്തിന് കൈത്താങ്ങായി ചെമ്മണ്ണൂര്‍ ഗ്രൂപ്പ്

ഇടുക്കി: അകാലത്തില്‍ പൊലിഞ്ഞ നിര്‍ദ്ധന കുടുംബത്തിലെ ജീവനക്കാരന് കൈത്താങ്ങായി ചെമ്മണ്ണൂര്‍ ക്രെഡിറ്റ് & ഇന്‍വസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശി രാജാറാമിന്റെ കുടുംബത്തിനാണ് ധനസഹായമായി മൂന്ന് ലക്ഷം രൂപ കൈമാറിയത്. 4 മാസം മുന്‍പാണ് ഈ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന രാജാറാം ഹൃദയാഘാതം മൂലം മരണപ്പെട്ടത്. 8 മാസം മാത്രമാണ് രാജാറാം ഇവിടെ ജോലി ചെയ്തിട്ടുള്ളത്. ചുരുങ്ങിയ കാലയളവിലെ ഇദ്ദേഹത്തിന്റെ സേവനം സ്തുത്യര്‍ഹമായിരുന്നതായും പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായിരുന്നു രാജാറാമെന്നും ജീവനക്കാര്‍ അനുസ്മരിച്ചു.ഭാര്യയും 4 വയസ് പ്രായമുള്ള പെണ്‍കുട്ടിയും 10 മാസം പ്രായമായ ആണ്‍കുട്ടിയുമടങ്ങുന്നതാണ് രാജാറാമിന്റെ കുടുംബം. വണ്ടിപ്പെരിയാര്‍ ശാഖാ ഓഫീസില്‍ നടന്ന ധനസഹായ വിതരണ ചടങ്ങില്‍ ചെമ്മണ്ണൂര്‍ ക്രെഡിറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ് മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ഹെഡ് സുബി ജി നായര്‍ അധ്യക്ഷയായി. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗംഷാജി പൈനാടത്ത് ധനസഹായം കുടുംബത്തിന് കൈമാറി. സോണല്‍ മാനേജര്‍ എം എസ് രാജീവ് ,റീജിയണല്‍ മാനേജര്‍ രാജേഷ് നായര്‍, ഏരിയ മാനേജര്‍ വര്‍ഗീസ് കുര്യന്‍, ബ്രാഞ്ച് മാനേജര്‍ ദിവ്യ സോമന്‍, സ്ഥാപനം സ്ഥിതിചെയ്യുന്ന കെട്ടിടം ഉടമ ഇ ടി വേണുഗോപാല്‍ ആചാരി, പൊതുപ്രവര്‍ത്തകന്‍ ഷാജി കുരിശുമൂട് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






