കട്ടപ്പന നഗരസഭാ മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ല: പ്രതിസന്ധിയില്‍ ക്ഷീര കര്‍ഷകര്‍

കട്ടപ്പന നഗരസഭാ മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ല: പ്രതിസന്ധിയില്‍ ക്ഷീര കര്‍ഷകര്‍

Jun 4, 2025 - 16:35
 0
കട്ടപ്പന നഗരസഭാ മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ല: പ്രതിസന്ധിയില്‍ ക്ഷീര കര്‍ഷകര്‍
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭാ മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ക്ഷീര കര്‍ഷകര്‍ ഉള്‍പ്പെടെ പ്രതിസന്ധിയില്‍. നിലവിലുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറി പോയിട്ട് രണ്ട് ആഴ്ച കഴിഞ്ഞിട്ടും പുതിയ ഡോക്ടറെ നിയമിക്കാന്‍ നടപടിയില്ല. അതോടെ ഈ ആശുപത്രിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ക്ഷീര കര്‍ഷകരും മറ്റ് മൃഗങ്ങളെ പരിപാലിക്കുന്നവരും ഇവയുടെ ചികിത്സയ്ക്കും വലിയ തുക മുടക്കി സ്വകാര്യ ക്ലിനിക്കുകളെ  ആശ്രയിക്കേണ്ട സ്ഥിതിയാണ്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ ത്രാണിയില്ലാത്ത കര്‍ഷകര്‍ നഗരസഭയ്ക്ക് പുറത്തുള്ള മൃഗാശുപത്രികളെയാണ് സമീപിക്കുന്നത്. നഗരസഭയ്ക്ക് കീഴിലെ മൃഗപരിപാലനവുമായി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന  അലംഭാവമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആളുകള്‍ ആരോപിക്കുന്നു. ക്ഷീര കര്‍ഷകര്‍ക്കുപുറമേ നഗരസഭാ പരിധിയില്‍ വിവിധയിനം വളര്‍ത്തുമൃഗങ്ങള്‍ക്കം പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിനും മാര്‍ഗമില്ല. മറ്റു സ്വകാര്യ മൃഗാശുപത്രികളെ സഹായിക്കാനാണോ ഡോക്ടറുടെ ഒഴിവ് നികത്താതെന്നും ആരോപണം ഉയരുന്നുണ്ട്. അടിയന്തരമായി ഡോക്ടറെ നിയമിച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow