കെവിവിഇഎസ് കുമളി പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ഉന്തുവണ്ടികള്‍ വിതരണം ചെയ്തു
കെവിവിഇഎസ് കുമളി പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ഉന്തുവണ്ടികള്‍ വിതരണം ചെയ്തു
ഇടുക്കി: കേരളപ്പിറവി ദിനത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി കുമളി യൂണിറ്റ് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ഉന്തുവണ്ടികള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയുടെ കവാടമായ കുമളിയില്‍ എല്ലാ ദിവസവും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെ സഹായിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണെന്ന് പ്രസിഡന്റ് പറഞ്ഞു. കെവിവിഇഎസ് ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും കേരളപ്പിറവി ദിനം ശുചീകരണ ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഉന്തുവണ്ടികള്‍ വിതരണം ചെയ്തത്. യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ജോയി മേക്കുന്നേല്‍, പഞ്ചായത്ത് സെക്രട്ടറി അശോക് കുമാര്‍, യൂണിറ്റ് ഭാരവാഹികളായ പി എന്‍ രാജു, സജി വെമ്പള്ളി, ജോസ് അഴകംപ്രയില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?