മുളകരമേട് അങ്കണവാടിയില്‍ കേരളപ്പിറവി ആഘോഷിച്ചു
മുളകരമേട് അങ്കണവാടിയില്‍ കേരളപ്പിറവി ആഘോഷിച്ചു
ഇടുക്കി: കട്ടപ്പന മുളകരമേട് അങ്കണവാടിയില്‍ കേരളപ്പിറവി ആഘോഷവും പ്രവേശനോത്സവവും ബോധവല്‍കണ ക്ലാസും സംഘടിപ്പിച്ചു. മേഖലയിലെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കായി ആര്‍ത്തവ ശുചിത്വം എന്ന വിഷയത്തില്‍ ജസ്ലിന്‍ ബാബു ബോധവല്‍ക്കരണ ക്ലാസ് നടത്തി. കാഞ്ചിയാര്‍ ജെപിഎം, എംഎസ് ഡബ്ല്യു ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ സാമൂഹിക പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മെല്‍ബിന്‍ അനില്‍, ആന്‍മരിയ ജോസഫ്, മരിയ എല്‍സ ആഗസ്റ്റിന്‍, ഷോന്‍സ് മാത്യു, ഹെലന്‍ സജയി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?