കേരളപ്പിറവി ദിനത്തില്‍ കെവിവിഇഎസ് ചെറുതോണി ടൗണ്‍ ശുചീകരിച്ചു
കേരളപ്പിറവി ദിനത്തില്‍ കെവിവിഇഎസ് ചെറുതോണി ടൗണ്‍ ശുചീകരിച്ചു
ഇടുക്കി: കേരളപ്പിറവി ദിനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് ടൗണും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. ചെറുതോണി ഫെഡറല്‍ ബാങ്ക് പരിസരത്തു നിന്നാരംഭിച്ച ശുചീകരണത്തിന് യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴിക്കണ്ടം നേതൃത്വം നല്‍കി. നിയോജക മണ്ഡലം പ്രസിഡന്റ് ഷിജോ തടത്തില്‍, ജനറല്‍ സെക്രട്ടറി ബാബു ജോസഫ്, പ്രേംകുമാര്‍, ഔസേപ്പച്ചന്‍ ഇടക്കുളം, റെജി ജോണ്‍, വനിതാ വിങ്് സെക്രട്ടറി ജയഗോപാല്‍, പാറത്തോട് ആന്റണി, ഡോ. പി സി രവിന്ദ്രനാഥ്, രജ്ഞിത്ത് ലൂക്കോസ്എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

