കാമാക്ഷി പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കാമാക്ഷി പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. സഹായി - 2025 പ്രസിഡന്റ് അനുമോള്‍ വിജേഷ് ഉദ്ഘാടനം ചെയ്തു. സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ എസ് മോഹനന്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 2025-26 വാര്‍ഷിക പദ്ധതിയില്‍പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. കേരള സ്റ്റേറ്റ് ഭിന്നശേഷി കോര്‍പ്പറേഷനാണ് സഹായങ്ങള്‍ നല്‍കിയത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റെനി റോയി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, പഞ്ചായത്തംഗങ്ങളായ ഷേര്‍ളി ജോസഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡി മറിയമ്മ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

