കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റി നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റി നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

ഇടുക്കി: കോണ്‍ഗ്രസ് കുമളി മണ്ഡലം സെക്രട്ടറിയായിരുന്ന കെ വൈ വര്‍ഗീസിന്റെ കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ഡീന്‍ കുര്യാക്കോസ് എം പി കൈമാറി. മുന്‍ മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ചുവരികയായിരുന്ന കെ വൈ വര്‍ഗീസ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടാണ് അദ്ദേഹം മരിച്ചത്. വര്‍ഗീസിന്റെ അമ്മയും ഭാര്യയും കുട്ടികളും അടങ്ങിയ കുടുംബത്തിനാണ് നിരവധി പേരുടെ സഹകരണത്തോടെ വീട് പൂര്‍ത്തിയാക്കിയത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി പി സലിം അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ഡിസിസി ജനറല്‍ ഷാജി പൈനാടത്ത്, പീരുമേട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റോബിന്‍ കാരക്കാട്ട്, നേതാക്കളായ വി ആര്‍ അയ്യപ്പന്‍, ബിജു ഡാനിയേല്‍, എം എം വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






