കുമളിയില്‍ കിഡ്നി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി
കുമളിയില്‍ കിഡ്നി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഇടുക്കി: കോട്ടയം കിഡ്നി ക്ലബും നെഫ്രോളജി അസോസിയേഷന്‍ ഓഫ് കേരളയും കുമളി വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേര്‍ന്ന് കുമളിയില്‍ കിഡ്നി ആരോഗ്യ ബോധവല്‍ക്കരണ പരിപാടി നടത്തി. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് മജോ കാര്യമുട്ടം അധ്യക്ഷനായി. കോട്ടയം കിഡ്നി ക്ലബ് പ്രസിഡന്റ് ഡോ. സെബാസ്റ്റ്യന്‍ എബ്രഹാം, കോട്ടയം മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം പ്രൊഫസര്‍ സലിം കുമാര്‍, കാരിത്താസ് നെഫ്രോളജി വിഭാഗം തലവന്‍ ജയകുമാര്‍, ഡോക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍, സുരേഷ് എന്നിവര്‍ വൃക്ക രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ക്ലാസെടുത്തു.
What's Your Reaction?






