കൊന്നത്തടിയിലെ കൊച്ചുപാടത്ത് പൊന്‍കതിര്‍ വിളയും: നെല്‍ക്കൃഷിയില്‍ കൗസല്യയുടെ വിജയഗാഥ

കൊന്നത്തടിയിലെ കൊച്ചുപാടത്ത് പൊന്‍കതിര്‍ വിളയും: നെല്‍ക്കൃഷിയില്‍ കൗസല്യയുടെ വിജയഗാഥ

Nov 29, 2025 - 10:35
Nov 29, 2025 - 10:44
 0
കൊന്നത്തടിയിലെ കൊച്ചുപാടത്ത് പൊന്‍കതിര്‍ വിളയും: നെല്‍ക്കൃഷിയില്‍ കൗസല്യയുടെ  വിജയഗാഥ
This is the title of the web page

ഇടുക്കി: പൊന്‍കതിര്‍ വിളയുന്ന നെല്‍പ്പാടങ്ങള്‍ ഇടുക്കിയില്‍നിന്ന് അന്യമാകുമ്പോഴും നെല്‍ക്കൃഷിയെ നെഞ്ചോടുചേര്‍ക്കുകയാണ് കൊന്നത്തടി ഉറുമ്പില്‍ കൗസല്യ. കുടിയേറ്റ ഗ്രാമമായ കൊന്നത്തടിയില്‍ കൗസല്യയുള്ള 65 സെന്റ് സ്ഥലത്തെ പാടത്ത് ഇപ്പോഴും ചേറിന്‍ നറുമണവും ഞാറ്റുപാട്ടിന്റെ ഈണവും മണ്‍മറഞ്ഞിട്ടില്ല. ഇടുക്കിയിലേക്ക് കുടിയേറി പാര്‍ത്ത നാള്‍ മുതല്‍ ഇക്കാലമത്രയും ഈ വീട്ടമ്മ നെല്‍ കൃഷി മുടക്കിയിട്ടില്ല. ഉല്‍പ്പാദനച്ചെലവിലെ വര്‍ധനയും തൊഴിലാളി ക്ഷാമവും മറ്റിടങ്ങളിലെ നെല്‍ക്കൃഷി മണ്‍മറയാന്‍ കാരണമായപ്പോഴും കൗസല്യയുടെ ഉടമസ്ഥതയിലുള്ള പാടശേഖരം തരിശായി കിടന്നിട്ടില്ല. കൃഷി ആരംഭിച്ചനാള്‍ മുതല്‍ ഇതുവരെ ഒരുകിലോ അരിപോലും വില കൊടുത്ത് വാങ്ങിയിട്ടില്ല. വീട്ടാവശ്യത്തിനുള്ളത് എടുത്തശേഷവും പുറത്ത് വില്‍ക്കാന്‍ ഏറെയുണ്ടാകും. കൃഷി ലാഭമാണോ നഷ്ടമാണോയെന്ന് നോക്കാറില്ല. പക്ഷെ നെല്‍ക്കൃഷിയില്ലാത്ത ഒരുജീവിതത്തെക്കുറിച്ച് ഇവര്‍ക്ക് ചിന്തിക്കാനാകില്ല. പൊന്‍കതിര്‍ വിളയുന്ന ഇവിടുത്തെ പാടം കാണാന്‍ വരുന്നവരും നിരവധിയുണ്ട്. ഡ്രില്ലറിന്റെ സഹായത്തോടെ നിലമൊരുക്കി വിത്തിറക്കുന്നതും പരിപാലനവുമെല്ലാം കൗസല്യ ഒറ്റയ്ക്കാണ്. നെല്ല് കൊയ്യാന്‍ തൊഴിലാളി കിട്ടാനില്ലെങ്കിലും കൗസല്യയ്ക്ക് ആശ്രയം അഥിതി തൊഴിലാളികളാണ്. രാസവളമോ കീടനാശിനിയോ ഉപയോഗിക്കാതെ തീര്‍ത്തും ജൈവരീതിയിലാണ് കൃഷി. ജൈവകൃഷി രീതിയുടെ പ്രധാന്യവും പാടശേഖരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും പുതുതലമുറയെ ഓര്‍മപ്പെടുത്തുകയാണ് ഈ വീട്ടമ്മ.

What's Your Reaction?

like

dislike

love

funny

angry

sad

wow