നഗരസഭയുടെ സ്ഥലം കൈയ്യേറി വൈദ്യുതി വകുപ്പ് ട്രാൻഫോർമർ സ്ഥാപിച്ചു.
നഗരസഭയുടെ സ്ഥലം കൈയ്യേറി വൈദ്യുതി വകുപ്പ് ട്രാൻഫോർമർ സ്ഥാപിച്ചു.

കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയ്യേറി കെ.എസ്. ഇ. ബി പുതിയ ബസ് സ്റ്റാൻഡിന് സമീപം സഹകരണ ആശുപത്രിയ്ക്ക് പാർക്കിംഗിനായി നൽകിയ സ്ഥലത്താണ് വൈദ്യുതി വകുപ്പ് ട്രാൻഫോർമർ സ്ഥാപിച്ചത്. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് കട്ടപ്പന നഗരസഭാ അധ്യക്ഷ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കെ. എസ്. ഇ. ബി. നഗരസഭയുടെ സ്ഥലം കൈയ്യേറി ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. നഗരസഭ സഹകരണ ആശുപത്രിയ്ക്ക് പാർക്കിംഗിനായി ലേലത്തിൽ നൽകിയ സ്ഥലത്താണ് കൈയ്യേറ്റം. സംഭവം നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇന്ന് അടിയന്തിര കൗൺസിൽ ചേർന്ന് വൈദ്യുതി ബോൾഡിനെതിരെയും ലീസിനെടുത്തവർക്കെതിരെയും നിയമനടപടി സ്വീകരിക്കുവാൻ തീരുമാനിച്ചു. പുതിയ
ബസ് സ്റ്റാൻഡ് റോഡിനോട് ചേർന്നാണ് നഗരസഭയുടെ സ്ഥലമുള്ളത്. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത് അനധികൃതമായിട്ടാണ് എന്നു കാണിച്ച് നഗരസഭാ അധ്യക്ഷ കെ.എസ്.ഇ.ബി അസി.എഞ്ചിനീയർക്ക് കത്ത് നൽകിയിരുന്നു എന്നാൽ ഇത് വക വയ്ക്കാതെയാണ് കെ.എസ്.ഇ.ബി യുടെ നടപടി.
What's Your Reaction?






