കുട്ടമ്പുഴ പഞ്ചായത്തിലെ സ്റ്റേഡിയം നിര്‍മാണം: സ്ഥലം വാങ്ങിയതിലെ അഴിമതി അന്വേഷിക്കണം എഎപി
കുട്ടമ്പുഴ പഞ്ചായത്തിലെ സ്റ്റേഡിയം നിര്‍മാണം: സ്ഥലം വാങ്ങിയതിലെ അഴിമതി അന്വേഷിക്കണം എഎപി

ഇടുക്കി: എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയില്‍ സ്‌റ്റേഡിയം നിര്‍മിക്കാനായി സ്ഥലം വാങ്ങിയതില്‍ അഴിമത ആരോപണവുമായി എഎപി. നിലവില്‍ സ്റ്റേഡിയവും കളിസ്ഥലവും നിലനില്‍ക്കെ വിപണി വിലയേക്കാല്‍ ഇരട്ടി വിലക്കാണ് ഒരേക്കര്‍ ഭൂമി വാങ്ങിയത്. ഒരേക്കര്‍ 25 സെന്റ് സ്ഥലം 1.18കോടി രൂപക്ക് വാങ്ങിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഭരണ സമിതിയിലെ എല്‍ഡിഎഫ്, യുഡിഎഫ് കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നും ജില്ലാ വൈസ് പ്രസിഡന്റ് കേ എസ് ഗോപിനാഥന്‍. പഞ്ചായത്തിലെ ഏറ്റവും വില കുറഞ്ഞ സര്‍വേ നമ്പറില്‍ ഉള്‍പെടുന്നതും സര്‍ക്കാര്‍ താരിഫ് വിലയിലും വന്‍ തുക കൂട്ടിയാണ് രജിസ്‌ട്രേഷന്‍ നടന്നിട്ടുള്ളത്. ഇതിനെതിരെ അടിയന്തിര അന്വേഷണം ഉണ്ടാകണമെന്നും സജി തോമസ് പറഞ്ഞു.
What's Your Reaction?






