കെട്ടിടം ക്രമവല്‍ക്കരിക്കാന്‍ 50,000 രൂപ കൈക്കൂലി: പാമ്പാടുംപാറ പഞ്ചായത്തിലെ ഓവര്‍സീയര്‍ വിജിലന്‍സ് പിടിയില്‍

കെട്ടിടം ക്രമവല്‍ക്കരിക്കാന്‍ 50,000 രൂപ കൈക്കൂലി: പാമ്പാടുംപാറ പഞ്ചായത്തിലെ ഓവര്‍സീയര്‍ വിജിലന്‍സ് പിടിയില്‍

Dec 20, 2025 - 19:58
 0
കെട്ടിടം ക്രമവല്‍ക്കരിക്കാന്‍ 50,000 രൂപ കൈക്കൂലി: പാമ്പാടുംപാറ പഞ്ചായത്തിലെ ഓവര്‍സീയര്‍ വിജിലന്‍സ് പിടിയില്‍
This is the title of the web page

ഇടുക്കി: കെട്ടിടം ക്രമവല്‍ക്കരിച്ചുനല്‍കിയതിന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പാമ്പാടുംപാറ പഞ്ചായത്തിലെ ഓവര്‍സീയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. സേനാപതി നാരുവെള്ളിയില്‍ വിഷ്ണുദാസ്(36) ആണ് പിടിയിലായത്. ഉടുമ്പന്‍ ചോല ശാന്തരുവി സ്വദേശി അനീഷ്‌കുമാറിന്റെ ഏലക്ക സ്റ്റോര്‍ കെട്ടിടം ക്രമവല്‍ക്കരിച്ചുനല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കാര്യം പരാതിക്കാരന്‍ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് പണം വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow