കുഴിത്തൊളു ദീപ ഹൈസ്‌കൂളില്‍ ഫ്രഷേഴ്സ് ഡേ നടത്തി
കുഴിത്തൊളു ദീപ ഹൈസ്‌കൂളില്‍ ഫ്രഷേഴ്സ് ഡേ നടത്തി
ഇടുക്കി: കുഴിത്തൊളു ദീപ ഹൈസ്‌കൂള്‍ എട്ടാം ക്ലാസിലേയ്ക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കായി ഫ്രഷേഴ്സ് ഡേ നടത്തി. വിദ്യാര്‍ഥികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുക, പുതിയ സ്‌കൂള്‍ ജീവിതത്തിലേയ്ക് സന്തോഷപൂര്‍വം സ്വാഗതം ചെയ്യുക എന്നതാണ് ലക്ഷ്യം. കൂട്ടാര്‍ എസ്ബിഐ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്നും സ്‌കൂള്‍ ലൈബ്രറിയ്ക്കായി അനുവദിച്ച അലമാരകളുടെ താക്കോല്‍ദാനച്ചടങ്ങും ചടങ്ങില്‍ നടന്നു. മാനേജര്‍ ഫാ. തോമസ് കപ്യാങ്കല്‍, പ്രഥമാധ്യാപിക റാണി ജോര്‍ജ്, രഹനേഷ് എം ബി, പിടിഎ പ്രസിഡന്റ് ജെയ്ജു പി ടി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
