ഷിഗല്ല സ്ഥിരീകരിച്ച പഴയരിക്കണ്ടത്ത് മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി
ഷിഗല്ല സ്ഥിരീകരിച്ച പഴയരിക്കണ്ടത്ത് മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടത്ത് ഷിഗല്ല സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തി യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ് അധ്യക്ഷനായി. പ്രദേശത്തെ കിണറുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, ഇടുക്കി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ സൈജു കെ രാമനാഥ്, കഞ്ഞിക്കുഴി മെഡിക്കല്‍ ഓഫീസര്‍ നിതിന്‍ എസ്, ഡോ. അജീഷ് കൃഷ്ണന്‍, കഞ്ഞിക്കുഴി പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ റെജി, പഞ്ചായത്തംഗം രാജേശ്വരി രാജന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?