ഫാര്‍മര്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ഉപ്പുതറ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
ഫാര്‍മര്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ഉപ്പുതറ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

ഇടുക്കി: ഫാര്‍മര്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ഉപ്പുതറ പഞ്ചായത്ത് തല ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ നിര്‍വഹിച്ചു. മേഖലയിലെ കര്‍ഷകരുടെ വികസനം ലക്ഷ്യമാക്കി രൂപീകരിച്ച കൂട്ടായ്മയാണിത്. ഇതുവഴി ജെഎല്‍ജി ഗ്രൂപ്പുകള്‍ രൂപീകരിച്ച് മൃഗസംരക്ഷണം, അടുക്കളത്തോട്ടം, പച്ചക്കറികൃഷി, ഫലവൃക്ഷത്തൈ പ്രോത്സാഹനം എന്നിവ നടത്തുന്നുണ്ട്. പഞ്ചായത്തംഗം സാബു വേങ്ങവേലി അധ്യക്ഷനായി. ഉപ്പുതറ കൃഷി ഓഫീസര്‍ ധന്യ ജോണ്‍സണ്‍ സെമിനാര്‍ നയിച്ചു. ഫെഡറല്‍ ബാങ്ക് ഉപ്പുതറ ശാഖാ മാനേജര്‍ ജിതിന്‍ ജോയി, അനില്‍ കെ, സുധീഷ് സുധന്‍, അനില്‍ എം പി, ജെയിംസ് ജോസഫ്, വി എന്‍ വിശ്വംഭരന്‍, രവി വെള്ളാശേരി, റോബിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






