കാഞ്ചിയാര്‍ പഞ്ചായത്തില്‍ ഇന്റര്‍ സെക്ടറല്‍ മീറ്റിങ് നടത്തി
കാഞ്ചിയാര്‍ പഞ്ചായത്തില്‍ ഇന്റര്‍ സെക്ടറല്‍ മീറ്റിങ് നടത്തി

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തും കുടംബാരോഗ്യകേന്ദ്രവും ചേര്‍ന്ന് ഇന്റര്‍ സെക്ടറല്‍ മീറ്റിങ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗങ്ങള്‍ക്കെതിരെയുള്ള മുന്നൊരുക്കങ്ങള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ആന്റീ റാബീസ് ഡ്രൈവ്, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നീ പരിപാടികളുടെ ഭാഗമായാണ് മീറ്റിങ് സംഘടിപ്പിച്ചത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് ശര്‍മ ക്ലാസ് നയിച്ചു. പരിപാടിയോടനുബന്ധിച്ച് ലഹരിവിരുദ്ധ, പകര്‍ച്ചവ്യാധി മുന്നൊരുക്ക സന്ദേശറാലിയും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍ അധ്യക്ഷനായി. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മണിക്കുട്ടന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍, ജില്ലാ മെന്റെര്‍ സുഷ, പഞ്ചായത്തംഗങ്ങളായ റോയി എവറസ്റ്റ്, പ്രിയ ജോമോന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐശ്വര്യ, അനീഷ് ജോസഫ്, വിജിത, നിഖിത, അസിസ്റ്റന്റ് സെക്രട്ടറി അനിജ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






