ഉപ്പുതറ കാക്കത്തോട് മേഖലയില്‍ കാട്ടാന ശല്യം: വ്യാപക കൃഷി നാശം
ഉപ്പുതറ കാക്കത്തോട് മേഖലയില്‍ കാട്ടാന ശല്യം: വ്യാപക കൃഷി നാശം

ഇടുക്കി: ഉപ്പുതറ കാക്കത്തോട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ 5പേരുടെ കൃഷി നശിപ്പിച്ചു. വാഴ, കപ്പ, ഏലം തുടങ്ങിയ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. പ്രദേശത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ കാട്ടാന ആക്രമണം ഉണ്ടായതെന്ന് പ്രദേശവാസിയായ അരുണ്‍ പൊടിപാറ പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ നടക്കുന്നുണ്ട്. ഇത് എത്രയും വേഗം പൂര്‍ത്തിയാക്കി വന്യജീവി ശല്യത്തില്‍ നിന്ന് മേഖലയെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






