ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാല്‍നട ജാഥ 23 മുതല്‍

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാല്‍നട ജാഥ 23 മുതല്‍

May 19, 2025 - 17:07
 0
ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാല്‍നട ജാഥ 23 മുതല്‍
This is the title of the web page

ഇടുക്കി: അഖിലേന്ത്യ  ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാല്‍നട പ്രചാരണ ജാഥ 23,24,25 കട്ടപ്പനയില്‍. ''വര്‍ഗീയതക്കെതിരെ,സാമൂഹ്യ ജീര്‍ണക്കെതിരെ'' എന്ന മുദ്രാവാക്യമുയര്‍ത്തി 23ന് പുളിയന്‍മലയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ 25ന് കാഞ്ചിയാറില്‍ സമാപിക്കും. മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 25 ന് സമാപന ജാഥ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ് ഉദ്ഘാടനം ചെയ്യും.ഏരിയാ സെക്രട്ടറി പൊന്നമ്മ സുഗതന്‍ ക്യാപ്റ്റനും,ഏരിയാ പ്രസിഡന്റ് ജലജ വിനോദ് വൈസ് ക്യാപ്റ്റനും, ട്രഷറര്‍ വി.ജി. രാധാമണി മനേജരുമാകും.സുദര്‍മ്മ മോഹനന്‍ ,ശോഭന അപ്പു, അനിത റെജി, ബിന്ദു മധുക്കുട്ടന്‍, സാലി ജോളി, ഗ്രേസ് മേരി, ബീന സോദരന്‍, അതുല്യ ഗോപേഷ്, ജിഷ ഷാജി, ആതിര ഗോപാലകൃഷ്ണന്‍, മരിയ കൃഷ്ണന്‍, പ്രിയ ജോമോന്‍, ഷീബ സുധീര്‍, ഓമന കൃഷ്ണന്‍പിള്ള, സുനില വിജയന്‍,അമ്പിളി, സജിനി സജി എന്നിവര്‍ വിവിധ ക്രേന്ദങ്ങളില്‍ സംസാരിക്കും.വാര്‍ത്ത സമ്മേളനത്തില്‍ പൊന്നമ്മ സുഗതന്‍, അനിത റെജി, ശോഭന അപ്പു, ജലജ വിനോദ്, ഷീബ സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow