പെരിയാര്‍ കടുവാ സങ്കേതവും കുമളി പഞ്ചായത്തും മെഗാ ശുചീകരണ ക്യാമ്പയിന്‍ തുടങ്ങി
പെരിയാര്‍ കടുവാ സങ്കേതവും കുമളി പഞ്ചായത്തും മെഗാ ശുചീകരണ ക്യാമ്പയിന്‍ തുടങ്ങി
ഇടുക്കി: പരിസ്ഥിതി സംരക്ഷണവും ശുചിത്വവും ലക്ഷ്യമിട്ട് പെരിയാര്‍ കടുവാ സങ്കേതവും കുമളി പഞ്ചായത്തുംചേര്‍ന്ന് മെഗാ ശുചീകരണ ക്യാമ്പയിന്‍ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു. ആനവച്ചാല്‍ തോട് ശുചീകരണമാണ് പ്രധാനമായി ലക്ഷ്യമിടുന്നത്. മഴക്കാലത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യവും ചപ്പുചവറുകളും നീക്കംചെയ്യും. തോട്ടിലെ നീരൊഴുക്ക് തടസപ്പെടുത്തുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കി ഇഡിസി പ്രദേശങ്ങളിലും കുമളി ടൗണിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയാനും ലക്ഷ്യമിടുന്നു. വനംവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നുള്ള സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും മാലിന്യനിര്‍മാര്‍ജന ബോധവല്‍ക്കരണത്തിനുമുള്ള ചുവടുവയ്പ്പായി ക്യാമ്പയിന്‍ മാറി. കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി യു സാജു, അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ലക്ഷ്മി ആര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം സിദ്ധിഖ്, പഞ്ചായത്തംഗങ്ങള്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ജീവനക്കാര്‍, ക്ലീന്‍ കുമളി ഗ്രീന്‍ കുമളി സൊസൈറ്റി അംഗങ്ങള്‍, ഇഡിസി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

