ലബ്ബക്കട ജെപിഎം -ബി എഡ് കോളേജില്‍ പ്രവേശനോത്സവം നടത്തി
ലബ്ബക്കട ജെപിഎം -ബി എഡ് കോളേജില്‍ പ്രവേശനോത്സവം നടത്തി

ഇടുക്കി: ലബ്ബക്കട ജെപിഎം -ബി എഡ് കോളേജില്‍ പ്രവേശനോത്സവം നടത്തി. നവ താരംഗ് വെള്ളയാംകുടി സെന്റ് ജോര്‍ജ് പള്ളി വികാരി മോണ്‍. അബ്രഹാം പുറയാറ്റ് ഉദ്ഘാടനം ചെയ്തു. മികച്ച അധ്യാപനം വഴി ഒരു മാതൃകാ സമൂഹത്തെ വാര്‍ത്തെടുക്കുന്ന അധ്യാപകന്‍ എന്ന പദവിയിലേക്ക് ഓരോ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥിയയേയും പ്രാപ്തമാക്കുന്ന ബി എഡ് കോഴ്‌സിലേക്ക് വലിയ ആഘോഷങ്ങളോടും ആദരവോടെയുമാണ് നവാഗതരെ സ്വാഗതം ചെയ്തത്. കോളേജ് മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് അധ്യക്ഷനായി. എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. സെനോ ജോസ് മുഖ്യപ്രഭാഷണം നടത്തി. ബി.എഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോണി എസ് റോബര്‍ട്ട്, ബര്‍സാര്‍, ഫാ. ചാള്‍സ് തോപ്പില്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ലാലു പി ഡി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






