ആനവിലാസം സെന്റ് ജോര്‍ജ് സ്‌കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു
ആനവിലാസം സെന്റ് ജോര്‍ജ് സ്‌കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു

ഇടുക്കി: ആനവിലാസം സെന്റ് ജോര്‍ജ് യുപി സ്‌കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു. ചന്ദ്രനിലേക്ക് പറന്നുയര്‍ന്ന റോക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് മനോഹര കാഴ്ചയൊരുക്കി. ആസ്‌ട്രോനോട്ടിനെ പരിചയപ്പെടുത്തിയതും പുതുമ നിറഞ്ഞ അനുഭവമായി. വര്‍ക്കിങ് മോഡലും സ്റ്റില്‍ മോഡലുമായി നൂറോളം വിദ്യാര്‍ഥികള്‍ അണിനിരന്നത് ചാന്ദ്രദിനത്തിന് മിഴിവേകി. ഹെഡ്മാസ്റ്റര്‍ ബിജു ജേക്കബ്, അധ്യാപകരായ അരുണ്‍ ദേവസ്യ, സരുണ്‍ സാബു, ലിജി സൂര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






