ഇടുക്കി: പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂളില്‍ വിപലുമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി. കുട്ടികളെ കിരീടം ധരിപ്പിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയില്‍ പൂച്ചെണ്ടുകളും മധുരപലഹാരവും നല്‍കി സ്വീകരിച്ചു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പാല്‍പ്പായസം നല്‍കി. തുടരും സിനിമയുടെ സഹസംവിധായകനും പൂര്‍വ്വ വിദ്യാര്‍ഥിയുമായ സനു എം രാജു ഉദ്ഘാടനം ചെയ്തു. മാനേജര്‍ സജി ചാലില്‍ അധ്യക്ഷനായി. നെടുങ്കണ്ടം സ്വദേശിനിയായ എഴുത്തുകാരി മേഴ്സിയുടെ 'നിറങ്ങളുടെ ആകാശം' എന്ന പുസ്തകം പ്രകാശനം ചെയ്തു. സുജ സുരേന്ദ്രന്‍, മിനി രാജേന്ദ്രന്‍, എ വി മണിക്കുട്ടന്‍, ഷാജി പതികലായില്‍, സുനില്‍ പാണംപറമ്പില്‍, സതീഷ് കെ വി എന്നിവര്‍ സംസാരിച്ചു.