ഇടുക്കി: വിവിധ സ്‌കൂളുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ നിയമനം നടത്തും. നെടുങ്കണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എച്ച്എസ്എസ്ടി ബോട്ടണി, സുവോളജി, ഹിന്ദി, ഇക്കണോമിക്‌സ്, കൊമേഴ്‌സ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തും. യോഗ്യരായവര്‍ 5ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. വാഴത്തോപ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിഎച്ച്എസ്സി വിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. വൊക്കേഷണല്‍ ടീച്ചര്‍ അഗ്രികള്‍ചര്‍ (യോഗ്യത ബിഎസ്സി അഗ്രികള്‍ചര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഒന്‍ട്രപ്രനര്‍ഷിപ് ഡെവലപ്‌മെന്റ് (യോഗ്യത - എംകോം, ബിഎഡ്, സെറ്റ്). അഭിമുഖം 5ന് രാവിലെ 10ന്. പഴയവിടുതി ഗവ. യുപി സ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം ഹിന്ദി(ജൂനിയര്‍) അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 4ന് രാവിലെ 11ന് നടക്കും.