ജില്ലാ ക്ഷീര കര്‍ഷക സംഗമം: പരമ്പരാഗത വേഷത്തില്‍ നിവേദനം നല്‍കാന്‍ കര്‍ഷകന്‍: വേദിയിലേക്ക് ക്ഷണിച്ച് ഒപ്പമിരുത്തി മന്ത്രി
ജില്ലാ ക്ഷീര കര്‍ഷക സംഗമം: പരമ്പരാഗത വേഷത്തില്‍ നിവേദനം നല്‍കാന്‍ കര്‍ഷകന്‍: വേദിയിലേക്ക് ക്ഷണിച്ച് ഒപ്പമിരുത്തി മന്ത്രി
ഇടുക്കി: ഇരട്ടയാറില്‍ നടന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തില്‍ മന്ത്രി ചിഞ്ചുറാണിക്ക് നിവേദനം നല്‍കാന്‍ കര്‍ഷകന്‍ പരമ്പരാഗത വേഷത്തിലെത്തി. തങ്കമണി പനയോലില്‍ ജോസാണ് പാളത്തൊപ്പി ധരിച്ച് പരമ്പരാഗത വേഷത്തിലെത്തിയത്. മന്ത്രിയെ നേരില്‍ക്കാണാന്‍ അവസരം നല്‍കാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ സദസില്‍ ഇരുത്തി. എന്നാല്‍, മന്ത്രി ഇദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ച് ഒപ്പമിരുത്തി. ക്ഷീര കര്‍ഷകരായ ജോസിനും ഭാര്യക്കും തുല്യപെന്‍ഷന്‍ അനുവദിക്കുക, പെന്‍ഷന്‍ തുകയും പാല്‍ വിലയും വര്‍ധിപ്പിക്കുക എന്നിവയായിരുന്നു ജോസിന്റെ ആവശ്യങ്ങള്‍. നിവേദനം കൈപ്പറ്റിയ മന്ത്രി നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് ഉച്ചഭക്ഷണവും കഴിച്ചശേഷമാണ് ഇദ്ദേഹം മടങ്ങിയത്.
What's Your Reaction?

