മാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ടി ടി ജോസിന് നാടിന്റെ അന്ത്യാഞ്ജലി
മാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ടി ടി ജോസിന് നാടിന്റെ അന്ത്യാഞ്ജലി
ഇടുക്കി: മാസ് ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയര്‍മാന്‍ തച്ചേടത്ത് ടി ടി ജോസിന് നാടിന്റെ അന്ത്യാഞ്ജലി. സമൂഹത്തിന്റെ നാനാതുറയില്‍ നിന്ന് ആയിരങ്ങളാണ് ഭവനത്തിലും വണ്ടന്‍മേട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിലും നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. കാഞ്ഞിരപ്പള്ളി രൂപതാ ആര്‍ച്ച് ബിഷപ്പ് ജോസ് പുളിക്കല്‍, മുന്‍ ബിഷപ്പ് മാത്യു അറക്കല്‍ എന്നിവര്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. പതിറ്റാണ്ടുകളായി ഏലക്ക ഉല്‍പാദനവിപണന രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ടി ടി ജോസ് ഏലക്കാ കയറ്റുമതി കേന്ദ്രം, പ്ലാന്റേഷന്‍, പാലാട്ട് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി സംരംഭങ്ങളുടെ സാരഥിയായിരുന്നു. സാമൂഹികസേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപത പാസ്ട്രല്‍ കൗണ്‍സിലംഗം, മുന്‍ സ്‌പൈസസ് ബോര്‍ഡംഗം, സഹിയാദ്രി കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗം, സ്‌പൈസസ് പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ അഡൈ്വസറി ബോര്‍ഡംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തിമോത്തിയോസ്, മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ചിഞ്ചു റാണി, ഡീന്‍ കുര്യാക്കോസ് എംപി, ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎം മണി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, മുന്‍ എംപി ജോയ്‌സ് ജോര്‍ജ്, മുന്‍ എംഎല്‍എമാരായ ജോസഫ് വാഴക്കന്‍, മാത്യു സ്റ്റീഫന്‍, കമ്പം എംഎല്‍എ പി രാമകൃഷ്ണന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, വിവിധ മത സാമുദായിക സംഘടനാ നേതാക്കള്‍, വൈദികര്‍, വിവിധ വകുപ്പുതല മേധാവിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, മാസ് ഗ്രൂപ്പ് ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
What's Your Reaction?

