വണ്ടിപ്പെരിയാര്‍ സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം
വണ്ടിപ്പെരിയാര്‍ സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

വണ്ടിപ്പെരിയാര്‍ സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം: യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് പരിക്ക്.
ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ വന്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിന്‍ അയ്മനത്തിന് പരിക്കേറ്റു. സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. ടൗണില്‍ യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനം ടൗണിലൂടെ കടന്നുപോകുന്നതിനിടെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നാണ് ആരോപണം. ഇതിനിടെ പൊലീസ് ലാത്തിവീശുകയായിരുന്നു.
What's Your Reaction?






