തങ്കമണിയില്‍ വയോജന ഭിന്നശേഷി നിയമസഹായ ആന്‍ഡ് കൗണ്‍സിലിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

തങ്കമണിയില്‍ വയോജന ഭിന്നശേഷി നിയമസഹായ ആന്‍ഡ് കൗണ്‍സിലിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Mar 22, 2025 - 13:50
 0
തങ്കമണിയില്‍ വയോജന ഭിന്നശേഷി നിയമസഹായ ആന്‍ഡ് കൗണ്‍സിലിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
This is the title of the web page

ഇടുക്കി: കാമാക്ഷി പഞ്ചായത്തില്‍ വയോജന നിയമസഹായ കൗണ്‍സിലിങ് സെന്ററും ഭിന്നശേഷി നിയമസഹായ കൗണ്‍സിലിങ് സെന്ററും പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആവശ്യമായ സൗജന്യ നിയമസഹായം ഉറപ്പുവരുത്തുന്നതിനും കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നതിനും വേണ്ടി പഞ്ചായത്ത് കുടുംബശ്രീ മിഷന്‍, സാമൂഹ്യനീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്, പൊലീസ്, എക്‌സൈസ്, സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍സിസി യൂണിറ്റ്, ജാഗ്രത സമിതി, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സെന്ററുകള്‍ ആരംഭിച്ചത്. വൊസാര്‍ഡ്, ആഫ്രോ തുടങ്ങിയ സന്നദ്ധ സംഘടനകള്‍ ഇതുമായി സഹകരിക്കും. എല്ലാ ആഴ്ചകളിലും ഒരുദിവസം വീതം കൗണ്‍സിലര്‍, അഡ്വക്കറ്റ് എന്നിവരുടെ മുഴുവന്‍ സമയ സേവനം സെന്ററില്‍ ലഭ്യമാകും. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് പ്രവര്‍ത്തനം. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിന്റാ വര്‍ഗീസ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, പഞ്ചായത്തംഗങ്ങളായ ഷേര്‍ളി ജോസഫ്, ജോസ് തൈച്ചേരിയില്‍, തങ്കമണി പൊലീസ് എസ്‌ഐ സേവ്യര്‍ പി ഡി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംപി പ്രമോദ്, സെന്റ് തോമസ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡി മറിയാമ്മ, അഡ്വ. ജിബിന്‍ പൗവത്ത്, കൗണ്‍സിലര്‍മാരായ  ഇഷ റോസ് ബിനോയ്, എബിന്‍ പന്തലാനി, തങ്കമണി എസ്‌സിബി മെമ്പര്‍ കെ എസ് മോഹനന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു, പഞ്ചായത്ത് എച്ച് സി സജികുമാര്‍, അഫ്രോ കോ-ഓര്‍ഡിനേറ്റര്‍ അലന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow