രാജകുമാരി വൈഎംസിഎ ഓണാഘോഷവും കുടുംബസംഗമവും നടത്തി

രാജകുമാരി വൈഎംസിഎ ഓണാഘോഷവും കുടുംബസംഗമവും നടത്തി

Aug 28, 2026 - 12:16
 0
രാജകുമാരി വൈഎംസിഎ ഓണാഘോഷവും കുടുംബസംഗമവും നടത്തി
This is the title of the web page

ഇടുക്കി: രാജകുമാരി വൈഎംസിഎ ഓണാഘോഷവും കുടുംബസംഗമവും പ്രതിഭാ സംഗമവും നടത്തി. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനംചെയ്തു. ഫാ. ബാബു ചാത്തനാട്ട് ഓണസന്ദേശം നല്‍കി. സബ് റീജിയന്‍ ചെയര്‍മാന്‍ സനു വര്‍ഗീസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും പ്രമുഖരെയും ആദരിക്കുന്ന പ്രതിഭാ സംഗമം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയിസി ജോയി ഉദ്ഘാടനംചെയ്തു. വൈഎംസിഎ രാജകുമാരി യൂണിറ്റ് പ്രസിഡന്റ് പി യു സ്‌കറിയ അധ്യക്ഷനായി. മുന്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ കുമാരി കുര്യാസ്, സെക്രട്ടറി അരുണ്‍ മാത്യു, അഡ്വ. സാജു എടപ്പാറ, ഒ എ ജോണ്‍, ടി യു വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങളും ഓണസദ്യയും കലാപരിപാടികളും നടന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow