ചെല്ലാര്‍കോവില്‍ കുരുവിക്കാട്ട് പാറ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു: നടപടി വേണമെന്ന് നാട്ടുകാര്‍

ചെല്ലാര്‍കോവില്‍ കുരുവിക്കാട്ട് പാറ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു: നടപടി വേണമെന്ന് നാട്ടുകാര്‍

Aug 28, 2026 - 11:33
 0
ചെല്ലാര്‍കോവില്‍ കുരുവിക്കാട്ട് പാറ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു: നടപടി വേണമെന്ന് നാട്ടുകാര്‍
This is the title of the web page

ഇടുക്കി: ചക്കുപള്ളം, വണ്ടന്‍മേട് പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ചെല്ലാര്‍കോവില്‍ കുരുവിക്കാട്ട് പാറ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി നാട്ടുകാരുടെ പരാതി. അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ഇവിടം കേന്ദ്രീകരിച്ച് മദ്യപാനവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പതിവായിരിക്കുകയാണ്. പാറപ്പുറവും തരിശുപാടവും ചേര്‍ന്ന വിസ്തൃതമായ ഈ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സോളാര്‍ ക്യാമറകള്‍ മാസങ്ങളായി പ്രവര്‍ത്തനരഹിതമാണ്. വൈകുന്നേരങ്ങളില്‍ വാഹനങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും നടക്കുന്ന പരസ്യ മദ്യപാനം മൂലം കാല്‍നടയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വഴിനടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. നേരത്തെ ഇവിടെ പാറപ്പുറത്ത് വന്‍തോതില്‍ ചാണകം ഉണക്കാന്‍ നിക്ഷേപിച്ചിരുന്നത് പഞ്ചായത്തുകള്‍ ഇടപെട്ട് ഒഴിവാക്കിയിരുന്നു. എന്നാല്‍ സമീപകാലത്തായി പ്രദേശത്ത് മോഷണവും വ്യാപകമാണ്. രണ്ടാഴ്ച മുമ്പ് രണ്ട് വീടുകളിലും ഉണ്ണി എന്നയാളുടെ തോട്ടത്തില്‍നിന്ന് 300 കിലോയിലേറെ പച്ചഏലക്കയും മോഷ്ടിക്കപ്പെട്ടിരുന്നു. ഇരു പഞ്ചായത്തുകളും അടിയന്തരമായി ഇടപെട്ട് തകരാറിലായ ക്യാമറകള്‍ക്ക് പകരം പുതിയ സിസിടിവി സംവിധാനവും തെരുവിളക്കുകളും സ്ഥാപിക്കണമെന്നും പ്രദേശത്ത് പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow