കല്ലാര്‍പുഴയിലെ മിന്നല്‍ പ്രളയത്തില്‍ പാലങ്ങള്‍ തകര്‍ന്നിട്ട് ഒരു വര്‍ഷം: പുനര്‍നിര്‍മാണം വൈകുന്നു: നാട്ടുകാര്‍ക്ക് യാത്രാദുരിതം
കല്ലാര്‍പുഴയിലെ മിന്നല്‍ പ്രളയത്തില്‍ പാലങ്ങള്‍ തകര്‍ന്നിട്ട് ഒരു വര്‍ഷം: പുനര്‍നിര്‍മാണം വൈകുന്നു: നാട്ടുകാര്‍ക്ക് യാത്രാദുരിതം
ഇടുക്കി: കഴിഞ്ഞ ആഗസ്റ്റിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കല്ലാര്‍പുഴ കടന്നുപോകുന്ന മൂന്ന് പഞ്ചായത്തുകളിലായി തകര്‍ന്ന 15 പാലങ്ങളുടെ പുനര്‍നിര്‍മാണം ഒരു വര്‍ഷം പിന്നിട്ടിട്ടും അധികൃതര്‍ ആരംഭിച്ചില്ല. കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലായി ആറിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് കല്ലാര്‍പുഴയില്‍ ക്രമാതീതമായി വെള്ളമുയര്‍ന്നത്. പ്രളയത്തില്‍ വീടുകളും കൃഷിയും വളര്‍ത്തുമൃഗങ്ങളും വാഹനങ്ങളും നശിച്ചതിനൊപ്പമാണ് നാട്ടുകാരുടെ പ്രധാന യാത്രാമാര്‍ഗങ്ങളായ പാലങ്ങളും തകര്‍ന്നത്. ആറിലേറെ പാലങ്ങള്‍ പൂര്‍ണമായും മറ്റുള്ളവ ഭാഗികമായുമാണ് നശിച്ചത്. മിനിറ്റുകള്‍കൊണ്ട് അക്കരെ എത്തിയിരുന്ന സ്ഥാനത്ത് നിലവില്‍ അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ചുറ്റിവളഞ്ഞാണ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. ദുരിതത്തിലായ പ്രദേശവാസികള്‍ക്കായി പാലങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?