നവീകരണം പൂര്‍ത്തിയായിട്ടും നെടുങ്കണ്ടം പപ്പിനിമെട്ട് സഹ്യദര്‍ശന്‍ പാര്‍ക്ക് തുറന്നുകൊടുക്കാന്‍ നടപടിയില്ല

നവീകരണം പൂര്‍ത്തിയായിട്ടും നെടുങ്കണ്ടം പപ്പിനിമെട്ട് സഹ്യദര്‍ശന്‍ പാര്‍ക്ക് തുറന്നുകൊടുക്കാന്‍ നടപടിയില്ല

Aug 29, 2026 - 17:51
 0
നവീകരണം പൂര്‍ത്തിയായിട്ടും നെടുങ്കണ്ടം പപ്പിനിമെട്ട് സഹ്യദര്‍ശന്‍ പാര്‍ക്ക് തുറന്നുകൊടുക്കാന്‍ നടപടിയില്ല
This is the title of the web page

ഇടുക്കി: നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നെടുങ്കണ്ടം പപ്പിനിമെട്ടിലെ സഹ്യദര്‍ശന്‍ പാര്‍ക്ക് തുറന്നുകൊടുക്കാന്‍ നടപടിയില്ല. 14 വര്‍ഷം മുമ്പ് പാര്‍ക്ക് ആരംഭിച്ചതുമുതല്‍ നിരവധി തവണ ഇവിടെ പ്രവര്‍ത്തന ഉദ്ഘാടനങ്ങള്‍ നടന്നിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പും ഉദ്ഘാടനം നടത്തിയെങ്കിലും ഓണക്കാലത്തുപോലും പാര്‍ക്ക് തുറന്നില്ല. ടൂറിസം വകുപ്പ് അനുവദിച്ച 30 ലക്ഷം രൂപയും പഞ്ചായത്തിന്റെ 20 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മനോഹരമായി പുനര്‍നിര്‍മിച്ചെങ്കിലും പാര്‍ക്കിന്റെ പ്രയോജനം നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ല. തേക്കടി, മൂന്നാര്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഇടത്താവളമായി ഉപയോഗിക്കാമായിരുന്ന സാധ്യതയാണ് അധികൃതര്‍ തുറന്നുനല്‍കാത്തതുമൂലം ഇല്ലാതാകുന്നത്. പാര്‍ക്ക് അടിയന്തരമായി തുറന്നുനല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow