ബിജെപി ജനസഭ 29ന് വണ്ടിപ്പെരിയാറില്‍
ബിജെപി ജനസഭ 29ന് വണ്ടിപ്പെരിയാറില്‍
ഇടുക്കി: എസ്‌ഐആര്‍ വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള ഇടത് വലത് പാര്‍ട്ടികളുടെ സമരങ്ങള്‍ക്കെതിരെ ബിജെപി ജനസഭ 29ന് വണ്ടിപ്പെരിയാറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് സംവിധാനത്തിലെ കൃമക്കേടുകള്‍ അകറ്റി കൃത്യമായ വോട്ടര്‍ പട്ടികയിലൂടെ രാജ്യത്തെ തിരഞെടുപ്പ് പ്രക്രിയ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ എസ്‌ഐആര്‍ നടപ്പാക്കിയത്. വണ്ടിപ്പെരിയാര്‍ ഏരിയാ പ്രസിഡന്റ് ജോണി ഇടപ്പാടിയില്‍ അധ്യക്ഷനാകും. സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ കുമാര്‍, സി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കുമെന്ന് ജോണി ഇടപ്പാടിയില്‍, എ ദുരൈസാമി, എന്‍ ബി മുരളീധരന്‍, അജയന്‍ കെ തങ്കപ്പന്‍, സോമന്‍ വാളാര്‍ഡി എന്നിവര്‍ അറിയിച്ചു.
What's Your Reaction?