കവളങ്ങാട് പഞ്ചായത്തില്‍ എഎപി രാഷ്ട്രീയ വിശദീകരണയോഗം നടത്തി
കവളങ്ങാട് പഞ്ചായത്തില്‍ എഎപി രാഷ്ട്രീയ വിശദീകരണയോഗം നടത്തി

ഇടുക്കി: ആംആദ്മി പാര്‍ട്ടി നേര്യമംഗലത്തും നെല്ലിമറ്റത്തും രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. വരുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പ് മുന്നെരുക്കങ്ങളുടെ ഭാഗമായാണ് യോഗം നടത്തിയത്. രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. കോതമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കവളങ്ങാട് മണ്ഡലം പ്രസിഡന്റ് സി കെ കുമാരന്‍ അധ്യക്ഷനായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന പഞ്ചായത്തുകളില്‍ മുന്‍ നിരയിലാണ് കവളങ്ങാട് എന്നും ജനക്ഷേമ പദ്ധതികളോ അടിസ്ഥാന വികസന പദ്ധതികളോ നടപ്പിലാക്കാന്‍ ഭരണസമിതിക്ക് സാധിക്കുന്നില്ല. ഭവന രഹിതരായ നിരവധി നിര്‍ധനര്‍ ഇന്നും പഞ്ചായത്തിലുണ്ടെന്നും ഈ അവസ്ഥ മാറണമെങ്കില്‍ ജനങ്ങള്‍ മാറി ചിന്തിച്ച് എഎപിയെ അധികാരത്തില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. നേരൃമംഗലത്ത് നടന്ന യോഗം എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. സോഷ്യലിസവും സെക്യൂലറിസവും ഭരണാഘടന വിഭാവനം ചെയ്യുന്ന ഒരോ ഇന്ത്യാക്കാരന്റെയും സംരക്ഷണ കവജമാണെന്നും അത് നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്ത് തേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെജി ജോര്‍ജ്, ലാലു മാത്യു, തോമസ് മാഷ്, സുധാമ്മ ചന്ദ്രന്‍, കുട്ടിയമ്മ തടിക്കളം, പ്രജിഷ് ചന്ദ്രന്‍, രാജപ്പന്‍ എം പി, സക്കറിയാസ് കൂട്ടുങ്ങല്‍, ശാന്തമ്മ ജോര്‍ജ്, വിനോദ് വി സി, തങ്കച്ചന്‍ കെ.പി, ഷിബു തങ്കപ്പന്‍, മജീത് നേര്യമംഗലം, ഏലീയാസ് കാക്കനാട്ട്, മത്തായി ഊഞ്ഞാപ്പാറ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






