ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ അണക്കെട്ടിനുസമീപമുള്ള പുല്‍മേട്ടില്‍ വന്‍ തീപിടിത്തം. ഏക്കറുകണക്കിന് സ്ഥലത്തെ മരങ്ങള്‍ ഉള്‍പ്പെടെ കത്തിനശിപ്പിച്ചു. ജനവാസ കേന്ദ്രത്തോടുചേര്‍ന്ന് കെഎസ്ഇബിയുടെ സ്ഥലത്താണ് അഗ്നിബാധ. നെടുങ്കണ്ടം അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.